റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ വിലയും വര്‍ധിക്കുന്നു.പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള 800 അവശ്യമരുന്നുകളുടെ വിലയാണ് ഏപ്രില്‍ ഒന്നു മുതല്‍ കൂടുക. ഈ മരുന്നുകളുടെ മൊത്തവിതരണ വില 10.7 ശതമാനം വര്‍ധിപ്പിക്കാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) അനുമതി നല്‍കി. പനി, അലര്‍ജി, ഹൃദ്രോഗം, ത്വക് രോഗം, രക്തസമ്മര്‍ദം, വിളര്‍ച്ച തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസിത്രോെമെസിന്‍, സിപ്രോഫ്ലോക്സാസിന്‍ െഹെഡ്രോക്ലോെറെഡ്, മെട്രോനിഡാസോള്‍, ഫെനിറ്റോയിന്‍ സോഡിയം, ഫിനോബാര്‍ബിറ്റോണ്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *