റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കീവ്: യുക്രൈനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ടു പ്രസിഡന്റ് വല്‍ഡിമിര്‍ പുടിനുമായുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയ്ഗുവിനു ഹൃദയാഘാതമെന്ന് യുക്രൈന്‍. സൈനിക ദൗത്യം പാളിയതിന്റെ പേരില്‍ പുടിന്‍, ഷോയ്ഗുവിനെ ശകാരിച്ചതായും യുക്രൈന്‍ മന്ത്രി ആന്റന്‍ ഗെറാഷ്ചെങ്കോ. സൈനിക നടപടിയുടെ രണ്ടാമത്തെ സൂത്രധാരനായ ഷോയ്ഗുവിനെ മാര്‍ച്ച് 11 നു ശേഷം പൊതുവേദിയില്‍ കാണാനില്ലായിരുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണെന്നു യുക്രൈന്‍ മന്ത്രി പറയുന്നു. മാര്‍ച്ച് 24-നാണ് പിന്നീട് ഷോയ്ഗുവിനെ ടെലിവിഷനില്‍ കാണുന്നത്. ആ വീഡിയോ ഫുട്ടേജ് തന്നെ പഴയതാണോ എന്ന് അറിയില്ലെന്നും യുക്രൈന്‍ മന്ത്രി ആന്റന്‍ ഗെറാഷ്ചെങ്കോ പറഞ്ഞു.ഖാര്‍ക്കീവും കീവും പോലുള്ള പ്രധാന യുക്രൈന്‍ നഗരങ്ങള്‍ കീഴടക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി വിമര്‍ശനം നേരിടേണ്ടിവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *