മലയില്‍കീഴ് : കടമുറി വാടകയ്ക്ക നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ മലയില്‍കീഴ് സേറ്റേഷനിലെത്തിയ യുവതിയായ വനിതാ ഡോക്ടറെ പീഡിപ്പിച്ച സംഭവത്തില്‍ അന്ന് എസ്ഐ ആയിരുന്ന സൈജുവിനെതിരെ കേസ് . സ്റ്റേഷനിലെത്തിയ യുവതിയില്‍ നിന്നും എസ്ഐ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ചതിന്റെ പേരില്‍ ട്രീറ്റ് വേണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തി.ഈ സമയം ഭര്‍ത്താവ് വിദേശത്തായിരുന്നു. 2019 ഒകിടോബറിലായിരുന്നു ആദ്യ പീഡനം .ട്രീറ്റിനെന്നു പറഞ്ഞ് വീട്ടിലെത്തിയ സിഐ വൈകരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടര്‍ന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായുളള വിാഹബന്ധം വേര്പെടുത്തിിയശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു. സിഐയുടെ ഇടപെടല്‍ കാണം കുടുംബം തകര്‍ന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചന്നും പരാതിയില്‍ പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പണം കടംവാങ്ങിയതായും പരാതിയിലുണ്ട്. രണ്ടരലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ട് .എല്എല്ബിക്കുപഠിക്കുന്ന സിഐഫീസടയ്ക്കാന് അരലക്ഷവും ഭാര്യയുടെ പിതാവില്‍ നിന്ന് വാങ്ങിയ കടം തിരികെ നല്‍കാനും പണം കടം വാങ്ങിയതായി പരാതിക്കാരി പറയുന്നു.
തനിക്ക് ജീവന് ഭീഷണിയുളളതായും സിഐക്ക് ക്രിമിനലുകളുമായി ബന്ധമുളളതായും അവര്‍ പറയുന്നു. സര്‍ക്കാരിലും പാര്‍ട്ടിയിലും പിടിപാടുളളതിനാല് ഏറിയാല്‍ രണ്ടുമാസത്തെ സസ്പന്ഷനുശേഷം തിരിച്ചെത്തുമെന്ന് സിഐ തന്റെ ബന്ധുക്കളോട് ഭീഷണിപ്പെടുത്തി. ഇയാള്‍ക്കെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്കാന് ശ്രമിച്ചങ്കിലും സ്വീകരിച്ചില്ല. വിവരം പുറത്തറിഞ്ഞതോടെ കേസന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി . ഉടനെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കും.

