സേലം: മദ്യപിച്ച് വാഹനമോടിച്ചതിന് ലോറി കണ്ടുകെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തതിന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ലോറി ഡ്രൈവര്‍. അമാനി കൊണ്ടലംപട്ടി സ്വദേശി സന്തോഷ് കുമാര്‍(25) ആണ് പൊലീസുകാരുടെ മുന്‍പില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
രാത്രി ലോറിയില്‍ കൊണ്ടലാംപട്ടി റൗണ്ടിലേക്ക് പോകുകയായിരുന്ന സന്തോഷ് കുമാറിനെ വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസുകാര്‍ തടഞ്ഞു. വാഹന പരിശോധനയില്‍ സന്തോഷ് മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പൊലീസുകാര്‍ വാഹനം കണ്ടുകെട്ടുകയും സന്തോഷിനെതിരെ കേസെടുത്ത് പിഴ ചുമത്തുകയുമായിരുന്നു.




