ഒട്ടാവ: കാനഡയിലെ ടൊറന്റോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ച് ക്വിന്റോ വെസ്റ്റ് ടൊറന്റോ പൊലീസ് പറയുന്നതിങ്ങനെ: രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് വിദ്യാര്‍ഥികള്‍ വാനില്‍ സഞ്ചരിക്കുന്നതിനിടെ ട്രാക്ടര്‍ ട്രെയിലര്‍ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേ 401ല്‍ ശനിയാഴ്ച പുലര്‍ച്ചെ 3:45നാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്




