ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തക സമിതി ചേരാനാണ് തീരുമാനം. പാര്‍ട്ടിയില്‍ നേതൃമാറ്റം ഉള്‍പ്പെടെയുള്ള പരിഷ്കരണങ്ങള്‍ വേണമെന്ന നേരത്തെയുള്ള ആവശ്യം ശക്തമാക്കാന്‍ പാര്‍ട്ടിയിലെ ഒരു പ്രബല വിഭാഗം തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമാണെന്ന് തുറന്നടിച്ച് ശശി തരൂര്‍ എം പി പറഞ്ഞു കഴിഞ്ഞു. വിജയിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും പാര്‍ട്ടി നേതൃത്വത്തെ നവീകരിക്കണമെന്നും തരൂര്‍ പറയുന്നു. തോല്‍വിയില്‍ നിന്ന് പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ പരിശ്രമം വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്യുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോരാടുകയും ചെയ്തിട്ടും വോട്ടിംഗില്‍ അത് പ്രതിഫലിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

