കീവ്: റഷ്യന്‍ പടയ്ക്കു കനത്തപ്രഹരമേല്പ്പിച്ച് ചുഹുയിവ് നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചെന്നു യുക്രൈന്. രണ്ട് ഉന്നത കമാന്‍ഡര്‍മാരടക്കം നിരവധി റഷ്യന്‍ െസെനികരെ വധിച്ചെന്നും അവകാശവാദം. യുദ്ധത്തുടക്കത്തില് യുക്രൈനു നഷ്ടപ്പെട്ട തന്ത്രപ്രധാന നഗരങ്ങളിലൊന്നാണു ഖാര്‍ക്കീവില്‍നിന്ന് 23 െമെല്‍ അകലെയുള്ള ചുഹുയിവ്. ഏറ്റുമുട്ടലില്‍ ലഫ്. കേണല്‍മാരായ ദിമിത്രി സാഫ്രൊനോവ്, ഡെന്നിസ് ബോവ് എന്നിവരാണു റഷ്യന്‍ നിരയില്‍ വധിക്കപ്പെട്ട പ്രമുഖരെന്നു യുക്രൈന് പ്രതിരോധവൃത്തങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. യുദ്ധം ആരംഭിച്ചതുമുതല്‍ റഷ്യയുടെ കനത്ത ഷെല്ലിങ്ങിനും ബോംബാക്രമണത്തിനും ഇരയായ നഗരമാണു ചുഹുയിവ്. മേഖലയില്‍ 31,000 ജനങ്ങളാണുള്ളത്. റഷ്യന്‍ ഷെല്ലിങ്ങില്‍ രക്തമൊലിക്കുന്ന മുഖവുമായി രാജ്യാന്തരമാധ്യമങ്ങളില്‍ യുദ്ധത്തിന്റെ ദുരിതചിത്രമായ അന്‍പത്തിരണ്ടുകാരി വയോധിക ചുഹുയിവ് സ്വദേശിയായിരുന്നു.
റിപ്പോര്‍ട്ട്
ന

