റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50,000 കടന്ന് വിമാനനിരക്ക്: ആശങ്കയില്‍ യുക്രൈനിലെ ഇന്ത്യക്കാര്‍

February 25, 2022 - 10:14 am

കീവ്: യുക്രൈനിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ ഭീതിയിലാണെന്ന് യുക്രൈയിനിലെ മലയാളി ഡോക്ടര്‍ അന്‍സാര്‍ സിദ്ദിഖ്. നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹം. പക്ഷേ, വിമാന നിരക്ക് താങ്ങാനാകില്ലെന്നും ഡോക്ടര്‍ പറഞ്ഞു.പുറത്തേക്ക് ഇറങ്ങിയാല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കാണാം. നാട്ടിലേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയുടെ നോട്ടിസ് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ ലഭിച്ചിരുന്നു. ഇതിനുപിന്നാലെ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയിലേക്കാണ് ഫ്‌ളൈറ്റ്. എന്നാല്‍ ടിക്കറ്റ് നിരക്ക് 50,000ലധികം രൂപയാണ്. അതുകൊണ്ട് ഇവിടത്തെ മലയാളി വിദ്യാര്‍ഥികള്‍ പലരും ഷാര്‍ജ, ദുബായ് വഴിയാണ് കേരളത്തിലേക്ക് പോകുന്നത്. ഈ റൂട്ടിലൂടെയുള്ള യാത്രയ്ക്ക് 30,000 രൂപയില്‍ താഴെ മതിയാകും.എയര്‍ ഇന്ത്യ വഴി നാട്ടിലെത്താന്‍ പറ്റാത്തവര്‍ ഇവിടത്തന്നെ കൂടാമെന്ന ചിന്തയായിരുന്നു. എന്നാല്‍, ഇന്നലത്തെ സ്ഥിതി കണ്ടപ്പോള്‍ എല്ലാവര്‍ക്കും നാട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *