റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടൂറിസം ഡയറക്ടറുടെ മുറി മോടിപിടിപ്പിക്കാന്‍ 40ലക്ഷം രൂപ

February 25, 2022 - 10:10 am

തിരുവനന്തപുരം : ടൂറിസം ഡയറക്ടറുടെ ഓഫീസ്‌ മോടിപിടിപ്പിക്കാന്‍ 40ലക്ഷം രൂപ ചെലവാക്കാന്‍ അനുമതി. ടൂറിസം വകുപ്പ്‌ ഡയറക്ടറുടെ ഓഫീസില്‍ കാലങ്ങളായി ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ലെന്ന ജ്യോല്‍സ്യന്റെ ഉപദേശ പ്രകാരം വാസ്‌തുദോഷം മാറ്റാനാണ്‌ മോടിപിടിപ്പിക്കല്‍ ജോലികളെന്നാണ്‌ വകുപ്പ വൃത്തങ്ങളില്‍ നിന്നറിയുന്നത്‌. ഓഫീസിന്റെ അകവും പുറവും മോടി പിടിപ്പിക്കാനുളള ഊരാളുങ്കലിന്‍റെ ശിപാര്‍ശ അംഗീകരിക്കകുയും അതിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ ചെയ്‌ത സൊസൈറ്റിക്ക 40 ലക്ഷം രൂപ ടൂറിസം ഹെഡില്‍നിന്ന്‌ അനുവദിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുകയായിരുന്നു.

ടൂറിസം മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ സ്വന്തം നിലയ്‌ക്കാണ്‌ ഡയറക്ടര്‍ നടപടി കൈക്കൊണ്ടതെന്നും ആക്ഷേപമുണ്ട്‌. പ്രളയം ,കോവിഡ്‌ തുടങ്ങിയവമൂലം ടൂറിസം മേഖലക്ക്‌ ഉണ്ടായിട്ടുളള ആയിരക്കണക്കിന്‌ കോടികളുടെ നഷ്ടം പരിഹരിക്കാന്‍ വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ്‌ ടൂറിസം ആസ്ഥാനത്തെ ഈ ധൂര്‍ത്ത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *