റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന്‌ ഫോട്ടോ ജേർണലിസ്റ്റ്‌ ജീവനൊടുക്കി

February 15, 2022 - 10:11 am

ചെന്നൈ: മാസങ്ങളായി ശമ്പളം മുടങ്ങിയതിന തുടര്‍ന്ന്‌ ഫോട്ടോ ജേർണലിസറ്റ്‌ ഓഫീസില്‍ ജീവനൊടുക്കി. നഗരത്തിലെ ഒരു വാര്‍ത്താ ഏജന്‍സിയില്‍ ജോലി ചെയ്‌തു വരികയായിരുന്ന മുതിര്‍ന്ന ജേര്‍ണലിസ്‌റ്റ്‌ ടി.കുമാറാണ്‌ കഴിഞ്ഞ ദിവസം ഓഫീസില്‍ തൂങ്ങി മരിച്ചത്‌.

സഹപ്രവര്‍ത്തകര്‍ കില്‍പ്പോക്ക്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ കുമറിനെ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പോസറ്റുമോര്‍ട്ടത്തിനുഷേഷം മൃതദേഹം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു. 56 വയസുളള കുമാറിന്‌ ഭാര്യയും രണ്ടു മക്കളുമുണ്ട്‌.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിന്‌ പുറമേ സാമ്പത്തിക പ്രശ്‌നങ്ങളും അദ്ദഹത്തെ അലട്ടിയിരുന്നതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.ഫോട്ടോ ജേര്‍ണലിസത്തില്‍ 30 വര്‍ഷത്തിലേറെ പരിചയമുണ്ടായിരുന്ന കുമാര്‍ കഠിനാദ്ധ്വാനം നടത്തിയാണ്‌ വാര്‍ത്താ ഏജന്‍സിയുടെ സംസ്ഥാന ബ്യൂറോ ചീഫായി സ്ഥാനമേറ്റത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *