കാസർകോട്: ജില്ലയിലെ കന്നട മേഖലയിലെ പഠിതാക്കള്‍ക്ക് വേണ്ടി സാക്ഷരതാമിഷന്റെ കന്നട സാക്ഷരതാ പാഠാവലിയുടെ രണ്ടുദിവസത്തെ ശില്പശാല ജില്ലാ സാക്ഷരത മിഷന്‍ ഓഫീസില്‍ ആരംഭിച്ചു. കന്നട മേഖലയില്‍ പൂര്‍ണ്ണമായും സാക്ഷരതാ കൈവരിക്കലാണ് ലക്ഷ്യം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപന്‍ എന്നിവര്‍ ശില്പശാല ക്യാമ്പ് സന്ദര്‍ശിച്ചു. ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി കന്നട മേഖലയിലെ അധ്യാപകരായ എം രാധാകൃഷ്ണന്‍, കെ വി സത്യനാരായണ റാവു, എം വിശാലാക്ഷ, ശ്രീലത കെ, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി എന്‍ ബാബു എന്നിവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.



