രവിതേജ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഉണ്ണിമുകുന്ദന്റെ തെലുങ്ക് ചിത്രം ഖിലാഡിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്നു ഈ ചിത്രം
ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നു.
ചിത്രത്തില്‍ രാമകൃഷ്ണ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്. ഭാഗമതി’, ‘ജനതാ ഗാരേജ്’ എന്നീ തെലുങ്ക് സിനിമകളില്‍ നേരത്തെ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.

