റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.പിയിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

February 6, 2022 - 10:55 am

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. യു.പിയിലെത്തി സമ്മതിദാനാവകാശം രേഖപ്പെടുത്താനാണ് വോട്ടെടുപ്പ് ദിവസങ്ങളില്‍ ശമ്പളത്തോടെയുള്ള അവധി നല്‍കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ തലസ്ഥാനത്തെ ഏതെങ്കിലും ബിസിനസ്, വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള എല്ലാ വ്യക്തികള്‍ക്കും ഈ ഇളവ് ബാധകമാണെന്ന് ഡല്‍ഹി പൊതുഭരണവകുപ്പ് അറിയിച്ചു. ഉത്തര്‍പ്രദേശില്‍ 10-നു തുടങ്ങി ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.രണ്ടാം ഘട്ടം 14നും മൂന്നാം ഘട്ടം 20 നും നാലാമത്തെ ഘട്ടം 23നും അഞ്ചാമത്തെ ഘട്ടം 27നും അവസാനഘട്ടം മാര്‍ച്ച് ഏഴിനുമാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 നാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *