കൊച്ചി: ദേവിക ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകം എന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്ന് ബുധനാഴ്ച (3/06/2020) ഓൺലൈൻ ക്ലാസ്സുകൾക്ക് സിബിഎസ് ഇ സ്കൂളുകൾക്ക് അമിത ഫീസ് ഈടാക്കുന്നു എന്ന് ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ നിരീക്ഷണം.
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയിട്ടും വീട്ടിൽ പണമില്ലാത്തതിനാൽ ദേവിക ആത്മഹത്യചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ അവകാശ നിയമം നിലനിൽക്കുന്ന രാജ്യത്ത് ആണ് ഇങ്ങിനെ സംഭവിക്കുന്നത് എന്ന് വ്യക്തമാക്കിയ കോടതി ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൊതു താല്പര്യമുള്ള വിഷയം ആണെന്നും അതുകൊണ്ട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിടുകയാണെന്നും പറഞ്ഞു.

