അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോട്ടയം: നൂതനാശയങ്ങൾ യാഥാർഥ്യമാക്കാം; വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം

February 2, 2022 - 4:20 pm

കോട്ടയം: വിദ്യാർഥികൾക്കിടയിൽ നൂതനാശയങ്ങൾ വളർത്തിയെടുക്കാൻ സർക്കാർ ആരംഭിച്ച ‘യങ് ഇന്നവേറ്റേഴ്സ്’ പരിപാടിയുടെ ഭാഗമായി സഹായം ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്യാം. കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായം ലഭ്യമാകും. വിദ്യാർഥികൾക്ക് അവരുടെ മനസിലുള്ള ഒരു ഉൽപ്പന്നം അല്ലെങ്കിൽ വിവിധ മേഖലകളിൽ കേരളം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരനിർദ്ദേശങ്ങളോ ആശയങ്ങളോ മുന്നോട്ടുവയ്ക്കാം. സ്‌കൂൾ, കോളജ്, ഗവേഷണ തലത്തിലുള്ള 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ yip.kerala.gov.in എന്ന പോർട്ടലിൽ വ്യക്തിഗത പ്രീ-രജിസ്ടേഷൻ നടത്തണം. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വോയിസ് ഓഫ് കസ്റ്റമർ ട്രെയിനിങ് നൽകും. ട്രെയിനിങ് പൂർത്തിയാക്കുന്നവർക്ക് വെബ് സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിദ്യാർഥികൾ രണ്ടുമുതൽ അഞ്ചുപേർ വരെ അടങ്ങുന്ന ഗ്രൂപ്പുകളായി മാറി അവരുടെ ആശയങ്ങൾ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി ഫെബ്രുവരി 15.

കൃഷി, മ്യഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ, ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, മാലിന്യ സംസ്‌ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മത്സ്യബന്ധന മേഖല തുടങ്ങിയ 21 വിഷയങ്ങളിലാണ് ഓൺലൈൻ പരിശീലനത്തിലൂടെ നൂതന ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന 8000 ടീമുകൾക്ക് 25000 രൂപയും അതിൽനിന്നും രണ്ടാംഘട്ടത്തിലേക്ക്  തിരഞ്ഞെടുക്കുന്ന 2000 ടീമുകൾക്ക് 50000 രൂപയും കൂടാതെ സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കുന്ന 900 ടീമുകൾക്ക് മൂന്ന് വർഷം വരെ നീണ്ടു നിൽക്കുന്ന മെന്ററിംഗ്, സാമ്പത്തിക സാങ്കേതിക സഹായങ്ങളും നൽകുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളും നൽകും. വിശദവിവരത്തിന് ‘യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാ’മിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *