മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരാഴ്ച യുഎഇയില്‍ തങ്ങും

തിരുവനന്തപുരം: അമേരിക്കയില്‍ ചികില്‍സ കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയില്‍ മാറ്റം. ഇന്ന് രാവിലെയോടെ ദുബായില്‍ എത്തുന്ന അദ്ദേഹം ഒരാഴ്ച യുഎഇയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അതിന് ശേഷമാകും ഇനി തിരികെ കേരളത്തിലേക്ക് മടങ്ങുക.2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ അദ്ദേഹം യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഫെബ്രുവരി 4ആം തീയതി ദുബായ് എക്സ്പോയിലെ കേരള പവിലിയന്‍ ഉല്‍ഘാടനവും, 5ആം തീയതി രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉല്‍ഘാടനവും വൈകിട്ട് നോര്‍ക്ക സമ്മേളനത്തിന്റ ഉല്‍ഘാടനവും അദ്ദേഹം നിര്‍വഹിക്കും.ശേഷം 7ആം തീയതിയോടെ അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ ചികില്‍സക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തിരികെ നാട്ടിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →