രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാപതക്‌ ആര്‍ ആര്‍ ശരത്തിന്‌

ന്യൂഡല്‍ഹി : അസാമാന്യ ധീരത പ്രകടിപ്പിക്കുന്നവര്‍ക്കുളള രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാപതക്‌ തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ആര്‍.ആര്‍ ശരത്തിന്‌. പത്തനംതിട്ടയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായിരുന്നു ശരത്‌. മരണാനന്തര ബഹുമതിയായിട്ടാണ് ശരത്തിന്‌ ജീവന്‍ രക്ഷാപതക്‌ സമ്മാനിക്കുന്നത്‌. 2020 ഒക്ടോബര്‍ 22ന്‌ പമ്പാനദിയില്‍ വീണയാളെ കണ്ടെത്തുന്നതിനുളള തെരച്ചിലിനിടെ റബര്‍ഡിങ്കി ബോട്ട്‌ മറിഞ്ഞാണ്‌ ശരത്‌ മരിച്ചത്‌.

ഉത്തം ജീവന്‍രക്ഷാ പതക്‌ വിഭാഗത്തില്‍ കേരളത്തില്‍ നിന്ന്‌ കെ.കൃഷ്‌ണന്‍, മാസ്‌റ്റര്‍ അല്‍ഫാസ്‌ ബാവു,മാസ്റ്റര്‍ മുബമ്മദ്‌ അദ്‌നാന്‍ മൊഹിയുദ്ദീന്‍,കുമാരി മയൂഖ.വി. എന്നിവരും അര്‍ഹരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →