റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാററ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌

January 26, 2022 - 8:54 am

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലധകം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആര്‍എംഒ ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടണ്ട്‌. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി . കോവിഡ്‌ ഓപിയിലും ജനറല്‍ ഓപിയിലും എത്തുന്ന രോഗികളെ നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി അധകൃതര്‍ വിഷമത്തിലായി. സുരക്ഷാ ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌.

ആകെ 57 പേര്‍ക്കാണ്‌ കോവിഡ്‌ ബാധിച്ച് അവധിയിലുളളത്‌. ഇവരില്‍ ഏറെയും സ്‌റ്റാഫ്‌ നഴ്‌സ്‌മാരാണ്‌ 97 നഴ്‌സുമാരാണ്‌ ആശുപത്രിയിലുളളത്‌. ഇതില്‍ പകുതിയോളം പേര്‍ക്ക്‌ കോവിഡ്‌ ബാധിച്ചുകഴിഞ്ഞു.

കോവിഡ്‌ രോഗികള്‍ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ വാര്‍ഡുകളും വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററല്‍ സെന്ററില്‍ ഡിസിസി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രവും ഏറ്റെടുക്കുമെന്ന്‌ നഗരസഭ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. സിഎഫ്‌ല്‍ടിസി അടിയന്തിരമായി തുറന്ന്‌ പ്രവര്‍ത്തിക്കണമെന്ന്‌ റസിഡന്‍സ്‌ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *