ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ക്ക് ദന്താരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പഠനം

കൊല്‍ക്കത്ത സെപ്റ്റംബര്‍ 7: ഇന്ത്യയില്‍ പത്തില്‍ എട്ട് കുട്ടികള്‍ ദന്താരോഗ്യപ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ഇതിന് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കോള്‍ഗേറ്റ്-പാമോലൈവിനുവേണ്ടി നടത്തിയ പഠനത്തിലാണ് കുട്ടികളില്‍ ദന്താരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടെത്തിയത്.

പല്ലുകളില്‍ വെളുത്ത പാടുകള്‍, ക്ഷയിച്ച് പോകുക, മോണയില്‍ പഴുപ്പ്, മോണകളില്‍ നിന്ന് രക്തസ്രാവം എന്നീ പ്രശ്നങ്ങള്‍ കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നു. മൂന്ന് കുട്ടികളില്‍ രണ്ട് പേര്‍ക്ക് കാവിറ്റിയുണ്ടെന്ന് പരിശോധനയില്‍ സൂചിപ്പിക്കുന്നു. പത്തില്‍ എട്ട് മുതിര്‍ന്നവര്‍ക്ക് ദന്താരോഗ്യപ്രശ്നമുണ്ടെന്നും പഠനം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →