റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി അറസ്റ്റില്‍. മുന്‍ ഷിയ വഖഫ് ബോര്‍ഡ് തലവന്‍ കൂടിയായിരുന്ന വസിം റിസ്വി എന്ന ഇയാള്‍ അടുത്തിടെയാണ് ഹിന്ദുമതത്തില്‍ ചേര്‍ന്ന് ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന പേര് സ്വീകരിച്ചത്. ഡിസംബര്‍ 17 മുതല്‍ 20വരെ ഹരിദ്വാറില്‍ നടന്ന ധര്‍മ സന്‍സദ് പരിപാടിയിലായിരുന്നു മുസ്ലിം വിരുദ്ധ പരാമര്‍ശം.

ത്യാഗി, നരസിംഹാനന്ദ്, അന്നപൂര്‍ണ്ണ എന്നിവരുള്‍പ്പടെ പത്തിലധികം പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഹരിദ്വാര്‍ പോലീസ് സൂപ്രണ്ടായ യോഗേന്ദ്ര റാവത്ത് പറഞ്ഞു. കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *