റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊന്‍കുന്നം: ചിറക്കടവ്‌ ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയിയുടെ മറവില്‍ നടന്ന ചിട്ടി തട്ടിപ്പ്‌ ഒതുക്കി തീര്‍ക്കാന്‍ നീക്കം. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ശാന്തിഗ്രം കോളനി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുടുംബ ശ്രീയിലാണ്‌ തട്ടിപ്പ്‌ നടന്നതെന്നാണ്‌ ആരോപണം. കുടുംബശ്രീ ഭാരവാഹികളും സിപിഎം മുന്‍ വനിതാ പഞ്ചായത്തംഗവും ചേര്‍ന്നാണ്‌ തട്ടിപ്പ നടത്തിയതെന്നാണ്‌ ആക്ഷേപം

ഒന്നരലക്ഷം രൂപ വരന്ന 150 അംഗങ്ങളുടെ ചിട്ടിയാണ്‌ ഇവര്‍ നടത്തിയിരുന്നത്‌ എന്നാല്‍ നറുക്കുവീണ 100 അംഗങ്ങള്‍ക്ക്‌ പണം കിട്ടാതെ വന്നതോയെയാണ്‌ തട്ടിപ്പുപുറത്തുവന്നത്‌. നറുക്കുവീണ വിവരം അംഗങ്ങളെ അറിയിക്കാതെ ഇവര്‍ സ്വന്തം ആവശ്യത്തിന്‌ ഉപയോഗിക്കുകയായിരുന്നു.

കോവിഡ്‌ കാലമായിരുന്നതിനാല്‍ അംഗങ്ങല്‍ക്ക്‌ ചിട്ടിസംബന്ധിച്ച ശരിയായ വിവരം ലഭിച്ചിരുന്നില്ല. എന്നാല്‍ തട്ടിപ്പ്‌ പുറത്തുവന്നതോടെ നിരവധി ആളുകള്‍ പരാതിയുമായി പോലീസിലെത്തി. എന്നാല്‍ പരാതിയില്‍ കേസുകളൊന്നും രജിസറ്റര്‍ ചെയ്‌തിട്ടില്ല. ആരോപണ വിധേയരെയും പരാതിക്കാരെയും വിളിച്ച്‌ പോലീസ്‌ ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തിയതായിട്ടാണ്‌ വിവരം. ഒരുമാസത്തിനകം പരാതിക്കാര്‍ക്ക്‌ മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്ന ധരണയുടെ അടിസ്ഥാനത്തിലാണ്‌ ധാരണ തട്ടിപ്പുകാര്‍ ധാരണ ലംഘിച്ചാല്‍ പരാതിക്കാര്‍ക്ക്‌ കോടതിയെ സമീപിക്കേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *