ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തന്റെ അമ്മയായി പതിനാറ് വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച ലക്ഷ്മി ചേച്ചി ഇപ്പോഴും പതിനേഴിന്റെ നിറവിലാണ് എന്ന് മണിക്കുട്ടന് പറയുന്നു.ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ 2005-ലാണ് ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷത്തിലൂടെ എത്തിയത്.ലക്ഷ്മി ഗോപാലസ്വാമിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലാണ് മണിക്കുട്ടന്.
‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം’-എന്നാണ് മണിക്കുട്ടന് കുറിച്ചത്.
വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രമാണ്. ഹരികൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിദ്യാസാഗറാണ് ഈ ചിത്രം നിര്‍മ്മിച്ചത്.

