റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവകേരള സൃഷ്ടിക്ക് വേണ്ട നിർവഹണ മികവ് കാഴ്ച വയ്ക്കുന്നതിനും പുതിയ കാലത്തിന്റെ ഭരണപരമായ വെല്ലുവിളികൾ സമർത്ഥമായി ഏറ്റെടുക്കുന്നതിനുമായി നിലവിൽവന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്) ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 24ന് രാവിലെ 11ന്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബാർട്ടൺഹിൽ കാമ്പസിൽ നിർവ്വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ,  ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്,  പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  കെ.ആർ. ജ്യോതിലാൽ, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, വാർഡ് കൗൺസിലർ മേരി പുഷ്പം എന്നിവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *