റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാര്‍ത്ഥികളെ കെണിയില്‍പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍

December 19, 2021 - 8:31 am

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ അശ്ലീല കെണിയില്‍ പെടുത്തി പണം തട്ടുന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. രാജസ്ഥാന്‍ സ്വദേശികളായ അശോക്‌ പട്ടിദാര്‍,നീലേഷ്‌ പട്ടിദാര്‍, വല്ലഭ്‌ പട്ടിദാര്‍ എന്നിവരാണ്‌ പിടിയിലായത്‌. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌. കേരളത്തില്‍ നിന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയിരുന്നു. രാജസ്ഥാനിലെത്തിയാണ്‌ തിരുവനന്തപുരം സിറ്റി പോലീസ്‌ പ്രതികളെ പിടികൂടിയത്‌.

സംഘത്തിന്റെ അശ്ലീല കെണിയില്‍ പെട്ട്‌ 10 ലക്ഷം രൂപയാണ്‌ തിരുവനന്തപുരത്തുനിന്നുളള വിദ്യാര്‍ത്ഥിക്ക്‌ നഷ്ടപ്പെട്ടത്‌. ഇയാളുടെ പരാതിയിലാണ്‌ പ്രതികളെ തേടി പോലീസ്‌ സംഘം രാജസ്ഥാനിലേക്ക്‌ പോയത്‌. പരാതി ലഭിച്ചതിനെ തുടര്‍ന്ന പോലീസ്‌ നടത്തിയ അ്‌ന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക്ക്‌ ചെയ്‌തിരുന്നു. ഇത്‌ രാജസ്ഥാനിലാണെന്നും പോലീസ്‌ തിര്‌ച്ചറിഞ്ഞിരുന്നു.

വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ച്‌ അവരുടെ ലാപ്‌ടോപ്പിലേക്കും മൊബൈലിലേക്കും പോപ്പ്‌ ആപ്പ്‌ സന്ദേശങ്ങള്‍ അയച്ചുകൊണ്ടാണ്‌ തട്ടിപ്പിന്‌ തുടക്കമിടുന്നത്‌. അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ലിങ്കുമുണ്ടാവും ഇവരുടെ കെണിയില്‍ കുടുങങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ചാറ്റ്‌ നടത്തും. സ്‌ത്രീകളുടെയും പെണ്‍കുട്ടികളുെയും അശ്ലീല ചിത്രങ്ങളും നല്‍കും. കുറച്ചുദിവസങ്ങള്‍ക്കുളളില്‍ സൈബര്‍ സെല്ലില്‍ നിന്നാണെന്ന്‌ പറഞ്ഞ്‌ വിളിക്കുകയും വിവിരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കുമെന്ന്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ്‌ ഇവരുടെ രീതി. ഇവര്‍ നല്‍കുന്ന വാലറ്റുകളിലേക്കാണ്‌ പണം അയച്ചുനല്‍കേണ്ടത്‌. ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ക്ക്‌ പണം നഷ്‌മായിട്ടുളളതായിട്ടാണ്‌ വിവരം.

തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്‌ അസിസ്‌റ്റന്റ് കമ്മീഷണര്‍ ശ്യാംലാലിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ്‌ രാജസ്ഥാനിലേക്ക് പോയത്‌. മലയാളിയായ ജോധ്‌പൂര്‍ കമ്മീഷണര്‍ ജോസ്‌മോന്‍ ഐപിഎസിന്റെ സഹായത്താലാണ്‌ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *