റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു: പിന്നിൽ ആർ എസ് എസ് എസ് എന്ന് എസ്ഡിപിഐ

December 19, 2021 - 8:18 am

ആലപ്പുഴ: ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ സി.പി മുഹമ്മദ് ബഷീർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *