മുംബൈ/ജൊഹാനസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലെത്തി. ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇന്ത്യന്‍ ടീം ജൊഹാനസ്ബര്‍ഗിലെത്തിയത്. 26 ന് ആരംഭിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമാണ് പുറപ്പെട്ടത്.ഫെയ്സ് മാസ്കും ഷീല്‍ഡും ധരിച്ചു വിമാനത്താവളത്തില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ താരം ഋഷഭ് പന്ത് പുറത്തുവിട്ടു. ഇന്ത്യ അവസാനം കളിച്ച ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-1 നു സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് നായകന് വിരാട് കോഹ്ലിയുടെ വിവാദ പത്ര സമ്മേളനത്തിനു പിന്നാലെയാണ് ഇന്ത്യ യാത്ര തിരിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ വിമാനത്തിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ബി.സി.സി.ഐ. ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ ടെസ്റ്റ് ടീം: വിരാട് കോഹ്ലി (നായകന്), പ്രിയങ്ക് പാഞ്ചല്‍, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിന്, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി.

