ഹലാല്‍ സര്‍ട്ടിഫിക്കറ്റുളള ശര്‍ക്കര ഉപയോഗിക്കുന്നത്‌ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി 22ന്‌ ഹൈക്കോടതി പരിഗണിക്കും.

കൊച്ചി : ശബരിമലയില്‍ അപ്പം,അരവണ നിര്‍മാണത്തിന്‌ ഹലാല്‍ സര്‍ട്ടിഫിക്കറ്റുളള ശര്‍ക്കര ഉപയോഗിക്കുന്നത്‌ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെയും വെജിറ്റബിള്‍ ആന്റ് പ്രോസസ്‌ഡ്‌ ഫുഡ്‌ പ്രൊഡക്ട്‌ ഡെവലപ്പ്‌മെന്റ് അതോരിറ്റിയെയും ഹൈക്കോടതി കക്ഷി ചേര്‍ത്തു.

ഇവരെ കക്ഷി ചേര്‍ക്കാനുളള ഹര്‍ജിക്കാരനായ ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌.ജെ.ആര്‍.കുമാറിന്റെ ആവശ്യം ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്‌കുമാര്‍, എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷന്‍ ബെഞ്ച്‌ അനുവദിക്കുകയായിരുന്നു. ഹര്‍ജി വീണ്ടും 22ന്‌ പരിഗണിക്കാന്‍ മാറ്റി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →