റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രക്ഷപ്പെട്ടത് വരുണ്‍ സിങ് മാത്രം

December 9, 2021 - 9:23 am

കുനൂര്‍: സംയുക്ത സേനാ മേധാവിയടക്കമുള്ളവര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം.ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ഊട്ടി വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

വെല്ലിങ്ടന്‍ സൈനിക കോളജിലെ ഡയറക്ടിങ് സ്റ്റാഫാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടത്തില്‍നിന്ന് എല്‍.സി.എ. തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് അദ്ദേഹത്തെ ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *