അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം-ആരോഗ്യ വകുപ്പ്

November 27, 2021 - 5:32 pm

ആലപ്പുഴ: ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകു പെരുകുന്നതിന് കാരണമാകും. 

വീടിന്റെ സണ്‍ഷേഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍  വെള്ളംകെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. വേലി കെട്ടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്‍റെ മടക്കുകള്‍, മരപ്പൊത്തുകള്‍, മുളങ്കുറ്റികള്‍, അലങ്കാരച്ചെടികള്‍ എന്നിവയും പരിശോധിച്ച് കെട്ടി നില്‍ക്കുന്ന വെള്ളം ഒഴിവാക്കണം. 

ശുദ്ധജല സംഭരണിയും കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങളും കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം. ഈഡിസ് കൊതുകുകള്‍ പകല്‍ സമയം കടിക്കുന്നതിനാല്‍ ശരീരം മറയുംവിധം വസ്ത്രം ധരിക്കണം. 

എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം. പനിയുണ്ടായാല്‍ സ്വയംചികിത്സ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്ന് വാങ്ങി കഴിക്കരുതെന്നും ഡി.എം.ഒ. അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *