ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഭീകരപ്രവര്‍ത്തകരുടെ കേന്ദ്രങ്ങള്‍ ജനങ്ങള്‍ തകര്‍ത്തു. ഇത് പാക് സേനയെ അക്ഷരാര്‍ഥത്തില്‍തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്‌വരയിലെ ലോഞ്ച് പാഡാണ് ജനങ്ങള്‍ ആക്രമിച്ചത്. ഇവിടെനിന്ന് ഭീകരരെ ഭടന്മാരുടെ സഹായത്തോടെയാണ് ജനങ്ങള്‍ തുരത്തിയത്. സംഭവസമയത്ത് 20ഓളം ഭീകരര്‍ ഇവിടെ ഉണ്ടായിരുന്നു. ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ സ്ഥിതിചെയ്യുന്ന നിരവധി മേഖലകള്‍ പാക് അധിനിവേശ കശ്മീരില്‍ ഉണ്ട്.
ഈ മേഖലയില്‍ ഭീകരവാദ ക്യാംപുകള്‍ സ്ഥാപിക്കുന്നതിന് ഐഎസ്ഐ എന്ന ഭീകരസംഘടനയാണ് എല്ലാ ഒത്താശയും ചെയ്യുന്നത്. ലീപയിലെ ജനങ്ങള്‍ പാകിസ്താന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിന് തീര്‍ത്തും എതിരാണ്. ഭീകരവാദ സംഘടനകള്‍ക്കും ഐഎസ്ഐക്കുമെതിരേ ജനങ്ങള്‍ രംഗത്തിറങ്ങിയതും ഭീകരരുടെ ലോഞ്ച് പാഡ് ആക്രമിച്ചതും പാകിസ്താന്‍ സേനയേയും സര്‍കകാരിനെയും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖയോടെ ചേര്‍ന്നുള്ള പല കെട്ടിടങ്ങളും പാക്‌സേന അവരുടെ പട്ടാളക്കാരുടെ കോവിഡ്- 19 ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ആക്കിയിട്ടുണ്ട്. ഈ നടപടിയില്‍ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.



