റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രകാശ് പദുകോണിന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം

November 19, 2021 - 11:20 am

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ മേഖലയില്‍ പ്രകാശ് പദുകോണ്‍ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ക്കുള്ള ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) ആജീവനാന്ത പുരസ്‌കാരം പ്രകാശ് പദുകോണിന്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് (ബി.എ.ഐ) പ്രകാശ് പദുകോണിന്റെ പേര് ബി.ഡബ്ല്യു.എഫിന് മുമ്പാകെ നിര്‍ദേശിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന പ്രകാശ് പദുകോണ്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അദ്ദേഹത്തിന് 2018ല്‍ ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചിരുന്നു. 2021 ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടയില്‍ പ്രകാശ് പദുകോണിന് പുരസ്‌കാരം നല്‍കുമെന്ന് ബി.ഡബ്ല്യു.എഫ് അറിയിച്ചു. പദുകോണിന് ഈ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് സിംഗാനിയ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *