റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിശക്തമായ മഴയ്ക്ക് സാധ്യത: ചെന്നൈയില്‍ വാര്‍ റൂം സജ്ജം

November 19, 2021 - 11:25 am

ചെന്നൈ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ മഴ നാളെ വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെ നേരിടാന്‍ വന്‍ ഒരുക്കമാണ് ചെന്നൈ കോര്‍പറേഷന്‍ നടത്തുന്നത്.ചെന്നൈ കോര്‍പറേഷനില്‍ വാര്‍ റൂം സജ്ജീകരിച്ചു. ഇവിടെ ഉദ്യോഗസ്ഥര്‍ ജില്ലയിലെ സ്ഥിതി നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. ചെന്നൈയില്‍ കഴിഞ്ഞ ആഴ്ച വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിലെല്ലാം മുന്‍കൂട്ടി മോട്ടറുകള്‍ സ്ഥാപിച്ചു. 500 മോട്ടറുകളാണ് വെള്ളക്കെട്ട് ഒഴിവാക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാന കലുങ്കുകളെല്ലാം വൃത്തിയാക്കി ഒഴുക്കിന് തടസമുണ്ടാകില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. മാലിന്യം വന്നടിഞ്ഞ് കലുങ്കുകള്‍ അടഞ്ഞതാണ് കഴിഞ്ഞ ആഴ്ച വെള്ളപ്പൊക്കമുണ്ടാകാന്‍ കാരണമെന്ന് കോര്‍പറേഷന്‍ വിലയിരുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *