ഒടിടിയിലും തിയേറ്ററുകളിലും ഒരേസമയം സിനിമ റിലീസ് ചെയ്യുന്നതിനുള്ള സാധ്യത ചർച്ച: അംഗങ്ങൾക്കിടയിൽ ഫിയോക്കിന്റെ വോട്ടെടുപ്പ്

സിനിമ റിലീസ് അംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താൻ തിയേറ്റർ ഉടമ സംഘടനയായ ഫിയോക്ക് തീരുമാനിച്ചു . ഒരേസമയം തന്നെ ഓടിടി പ്ലാറ്റ്ഫോമിലും തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്യാനുള്ള സാധ്യത ചർച്ചയാകുന്ന അതിനിടയിലാണ് ഫിയോക്ക് ഹിത പരിശോധന നടത്താൻ തീരുമാനമായത് –

ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന ഈ ഹിത പരിശോധന ഒടിടി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കണോ എന്ന അഭിപ്രായം തേടുന്നതിന് വേണ്ടിയാണ്. കേരളത്തിലെ 670 സ്ക്രീനുകളിൽ നാനൂറിലധികവും ഫിയോക്കിന്റെ കീഴിലാണ്.

അതേസമയം മരയ്ക്കാർ അറബിക്കടലിന്റ സിംഹം എന്ന ചിത്രത്തിൻറെ റിലീസ് ചർച്ചകൾ ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മരക്കാർ എന്ന ചിത്രമടക്കം മോഹൻലാലിൻറെ 5 ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് തീരുമാനം എന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വാർത്താസമ്മേളനത്തിനിടെ പ്രഖ്യാപിച്ചു.

എങ്കിലും ലും മരയ്ക്കാർ തിയേറ്ററിൽ തന്നെ റിലീസ് ചെയ്തേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒടിടി കരാറിൽ ഭേദഗതിവരുത്തിയാണ് ഈ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.

150 തീയേറ്ററുകളുടെ കൂട്ടായ്മ സിനിമ റിലീസ് ചെയ്യാൻ നിർമാതാക്കളുമായി സംസാരിച്ചുതുടങ്ങി. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ സാധാരണ 42 ദിവസത്തിനു ശേഷമാണ് ഒടിടിക്ക് നൽകാറുള്ളത്. എന്നാൽ അതിനു മുമ്പുതന്നെ മരയ്ക്കാർ ഒടിടിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയെ കുറിച്ചാണ് ആലോചിക്കുന്നത് അത് എന്നാണ് റിപ്പോർട്ട് .

മരക്കാർ തിയേറ്റർ റിലീസ് ചെയ്യണമെങ്കിൽ ഇരുന്നൂറോളം സ്ക്രീനുകൾ വേണമെന്നും തിയേറ്റർ ഉടമകൾ അഡ്വാൻസ് തുക നൽകണമെന്നും ആൻറണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ അഡ്വാൻസ് തുക തിയേറ്റർ ഉടമകൾക്ക് നഷ്ടം വന്നാൽ തിരികെ നൽകില്ല എന്നും തീയേറ്ററിൽ ലാഭം ഉണ്ടായാൽ അതിൻറെ ഷെയർ വേണമെന്നും ആൻറണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →