റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഒന്നര ദശാബ്ദ്ധത്തിന് ശേഷം രാജ്യത്ത് തീപ്പെട്ടിയുടെ വില ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയായാക്കുന്നു. ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനികളെ എത്തിച്ചത്.2007 ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വര്‍ധിപ്പിച്ചത്. അന്ന് 50 െപെസയില്‍ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പെട്ടി നിര്‍മിക്കാനാവശ്യമായ റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ തീപ്പെട്ടി കമ്പനികള്‍ 600 തീപ്പെട്ടികളുടെ ബണ്ടില്‍ 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *