ബൈക്കിന്റെ പിന്നിലിരുന്ന പോകവെ അമ്മയ്ക്കു തലകറക്കം: പിടിവിട്ടു റോഡിൽ വീണ് കുഞ്ഞ് മരിച്ചു

കവിയൂർ: ബൈക്കിന്റെ പിന്നിലിരുന്ന പോകവെ തലകറക്കം ഉണ്ടായതിനെത്തുടർന്ന് യുവതിയുടെ കൈയിൽ നിന്നും പിടിവിട്ട് റോഡിൽ വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു.

19/10/21 ചൊവ്വാഴ്ച വീടിന് സമീപത്തായിരുന്നു അപകടം. കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് (മൂന്നുമാസം) ആണ് മരിച്ചത്.കുഞ്ഞിന് പനി ബാധിച്ചതിനെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. അമ്മയുടെ കൈയിലായിരുന്നു കുഞ്ഞ്. ബൈക്കിന് പിന്നിലിരുന്നിരുന്ന ഗീതയ്ക്ക് തലകറക്കം ഉണ്ടായതിനെത്തുടർന്ന് കുഞ്ഞ് പിടിവിട്ട് റോഡിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽവിട്ടു. എന്നാൽ 22/10/21 വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →