റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സവാളയില്‍ നിന്നുള്ള സാല്‍മൊണല്ല രോഗ ഭീതിയില്‍ യുഎസ്: 652 പേര്‍ക്ക് രോഗബാധ

October 23, 2021 - 9:45 am

വാഷിങ്ടണ്‍: കൊവിഡിന് പിന്നാലെ യുഎസില്‍ സാല്‍മൊണല്ല രോഗവും പടരുന്നു.സവാളയില്‍ നിന്നുള്ള സാല്‍മൊണല്ല രോഗം 37 സംസ്ഥാനങ്ങളിലായി 652 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്സിക്കോയിലെ ചിഹുവാഹുവായില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) പറഞ്ഞു. ഇഡാഹോയിലെ ഹെയ്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസോഴ്സ് പ്രൊഡ്യൂസ് എന്ന കമ്പനിയാണ് ഉള്ളി ഇറക്കുമതി ചെയ്തത്. ജൂെലെ ഒന്നു മുതല്‍ ഓഗസ്റ്റ് 27 വരെ വിതരണം ചെയ്ത ഉള്ളി തിരിച്ചെടുക്കാമെന്നു കമ്പനി സ്വമേധയാ സമ്മതിച്ചതായി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *