കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവിയിലേക്ക്

കാസർകോട്: ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തിന്  ശുചിത്വ പദവി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ലക്ഷ്മി പഞ്ചായത്ത് പ്രസിഡന്റ് എം. ദിവാകരയ്ക്ക് പ്രശസ്തി പത്രം കൈമാറി. ചടങ്ങില്‍ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ജനപ്രതിനിധികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, വി.ഇ.ഒ, പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →