ചാലക്കുടി: മുപ്പത് വര്‍ഷത്തോളം ഒളിവിലായിരുന്ന കന്യാകുമാരി മരുന്നുംപാറ സ്വദേശി ജ്ഞാനദാസന്‍ എന്ന ദാസന്(49) പോലീസ് പിടിയിലായി. കേരളത്തിലും തമിഴ്നാട്ടിലുമായി നൂറില്‍പരം മോഷണ കേസുകളിലും പോക്കറ്റടി കേസുകളിലും പ്രതിയായ ദാ3സന് കഴിഞ്ഞ ദിവസം തൃശൂര്‍ ടൗണില്‍ ജോലിക്കായി എത്തിയ പാലക്കാട് സ്വദേശിയുടെ ഫോണ്‍ മോഷ്ടിച്ചതോടെയാണ് പിടിയിലായത്. ഫോണ്‍ നഷ്ടപ്പെട്ടതറിഞ്ഞ ഉടമ മറ്റൊരു ഫോണില്‍ നിന്നും വിളിച്ചുനോക്കിയെങ്കിലും രണ്ട് റിങ്ങിനുശേഷം സ്വിച്ച് ഓഫാവുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ മോഷണം പോയതായി തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇതുനിടെ ചാലക്കുടുയിയെത്തിയ മോഷ്ടാവ് സിംകാര്‍ഡ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട് രണ്ട് യുവാക്കളുടെ സഹായം തേടുകയും സംശയം തോന്നിയ യുവാക്കള്‍ വിവരം സ്റ്റേഷനിലറിയിക്കുകയും ചെയ്യുകയായിരുന്നു. തൃശൂര്‍ ടൗണില്‍ നിന്നും ഫോണ്‍ മോഷണം പോയ വവിരം അറിഞ്ഞ ചാലക്കുടി പോലീസ് ഉടന്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും ഓട്ടോറിക്ഷ3 ഡ്രൈവര്‍മാരുടെയും മറ്റും സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
1990ല്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷന് കോപര്‍പ്പറേഷന്‍ വക റബര്‍ ഫാകടറിയില്‍ നിന്നും സംസ്കരിച്ച ലാറ്റക്സ് മോഷ്ടിച്ച കേസില്‍ അയ്യമ്പുഴ പോലീസിലടക്കം പലയിടത്തും പിടികിട്ടാപ്പുളളിയാണ് ജ്ഞാന ദാസന്



