റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: പുതുതായി നിർമാണം പൂർത്തിയാക്കിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ കെട്ടിടം ശനിയാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും.

ആധുനിക സൗകര്യങ്ങളോടെ 845 ചതുരശ്രമീറ്ററില്‍ രണ്ട് നിലകളിലായാണ് പോലീസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുളളത്. സന്ദര്‍ശകര്‍ക്കായുള്ള പ്രത്യേക മുറി, ക്യാന്റീന്‍, സ്ത്രീകള്‍, പുരുഷന്മാര്‍, ഇതര വിഭാഗക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സെല്ലുകള്‍, ഉദ്യോഗസ്ഥര്‍ക്കായുള്ള വിശ്രമമുറികള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എ,  മൂവാറ്റുപുഴ നഗരസഭാ ചെയര്‍മാന്‍ പി. പി എല്‍ദോസ്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്,  മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, ഇന്‍സ്പെക്ടര്‍ സി. ജെ മാര്‍ട്ടിന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ രാജു എന്നിവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *