ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആശുപത്രികളിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് ഡിജിപി അനിൽ കാന്ത് ഇതു സംബന്ധിച്ച് സർക്കൂലർ ഇറക്കിയത്. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള കേസുകളിൽ കർശന നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.അതിക്രമങ്ങൾ വർധിച്ചതോടെ ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഡിജിപിയുടെ നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →