റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനതപുരം: കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന് സർവകലാശാല അറിയിച്ചതായി ആർ ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആവശ്യമെങ്കിൽ സിലബസിൽ മാറ്റം വരുത്തുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. സിലബസിൽ തിരുത്തൽ വേണ്ടി വന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി. സെക്യുലർ ഇടമായി തുടരേണ്ട ക്ലാസ്സ് റൂമുകളെ വിഭാഗീയ ചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വർഗീയ അജണ്ടകൾക്ക് ശക്തി കിട്ടാൻ സിലബസ് കാരണമാകരുത്. വിമർശനാത്മക പഠനത്തിനായി പോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

സെക്യുലർ ഇടമായി തുടരേണ്ട ക്ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും. വിമർശനാത്മക പഠനത്തിനായിപോലും വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്‍റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമായ കൃതികൾ സിലബസ്സിൽ ഉണ്ടാകുന്നത് ശരിയല്ലന്നും മന്ത്രി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

സർവ്വകലാശാലകളുടെ പ്രവർത്തനങ്ങളിൽ, അവർക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടൽ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാൽ, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ സിലബസിൽ മാറ്റങ്ങൾ വരുത്തുമെന്നുമുള്ള സർവ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണെന്നും അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *