റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശുചിത്വമുള്ള ഭാവിയാണ് ലോകജനതയ്ക്ക് ആവശ്യം; യുഎന്‍ സെക്രട്ടറി ജനറല്‍

August 27, 2019 - 10:35 am

ജനീവ ആഗസ്റ്റ് 27: ശുചിത്വമുള്ള പച്ചപ്പുള്ള ഭാവിയാണ് ലോക ജനത ഉറ്റുനോക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് തിങ്കളാഴ്ച പറഞ്ഞു. കാലാവസ്ഥ അടിയന്തരാവസ്ഥയെ അഭിസംബോധന ചെയ്യാനുള്ള ഉപകരണങ്ങള്‍ നമുക്കുണ്ട്. രാഷ്ട്രീയപമായ ഇച്ഛയാണ് നമുക്കാവശ്യം.

ഫ്രാന്‍സില്‍ നിന്നുള്ള സന്ദര്‍ശനമാണിത്. അടുത്ത മാസം ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഉച്ചക്കോടിയില്‍ സഹകരിക്കണമെന്ന് ജി-7 നേതാക്കളോട് യുഎന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

കാലാവസ്ഥ നിരീക്ഷക സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2015-2019 വരെയാണ് ഇത് വരെയുള്ളതില്‍ ഏറ്റവും ചൂടേറിയ അഞ്ച് വര്‍ഷങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഗുട്ടറസ് മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *