റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: വെള്ളക്കെട്ട് നിവാരണത്തിന് തോട് നവീകരണ പദ്ധതി ഊര്‍ജ്ജിതമാക്കി അരൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാലാം വാര്‍ഡിലെ ജനവാസ മേഖലയായ ഉണ്ണിയമ്പലത്തിന് സമീപമുള്ള തോട് യന്ത്ര സഹായത്തോടെ വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.

പഞ്ചായത്തിലെ 22 വാര്‍ഡുകളിലൂടെയും ഒഴുകുന്ന എല്ലാ തോടുകളും പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കുന്നുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തോടുകള്‍ക്ക് ചുറ്റുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ചോലകളും പുല്ലുകളും വെട്ടിമാറ്റി തോട്ടിലടിഞ്ഞ പ്ലാസ്റ്റിക്, ചെളി, കയര്‍ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ യന്ത്ര സഹായത്തോടെ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒട്ടുമിക്ക വാര്‍ഡുകളിലും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

22 വാര്‍ഡുകളിലും നടപ്പാക്കുന്ന പദ്ധതിക്കായി വാര്‍ഡുകള്‍ തോറും ഒരു ലക്ഷം രൂപയും ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് 30,000 രൂപയുമാണ് അനുവദിച്ചത്. മഴക്കാലങ്ങളിലും വേലിയേറ്റ സമയത്തും പഞ്ചായത്ത് നിവാസികള്‍ക്ക് വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ 2021ലെ വാര്‍ഷിക പദ്ധതിയിലെ മുഖ്യ പരിപാടിയായി ഉള്‍പ്പെടുത്തിയാണ് വെള്ളക്കെട്ട് നിവാരണ പദ്ധതി നടപ്പാക്കുന്നത്. തോടുകള്‍ വൃത്തിയാവുന്നതോടെ പഞ്ചായത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നും കൂടുതല്‍ പണം ഉള്‍പ്പെടുത്തി പദ്ധതി വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *