ന്യൂഡല്‍ഹി: കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഇളവു നല്‍കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി.സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കോവിഡില്‍ മരണപ്പെട്ടെങ്കില്‍ സ്‌കൂളുകളോട് ഫീസ് ഇളവു ചെയ്യണെമന്ന് ആവശ്യപ്പെടണം. സ്‌കൂളുകള്‍ അതിനു വിസമ്മതിച്ചാല്‍ പകുതി ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം. കോവിഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസ്മാരായ എല്‍. നാഗേശ്വര റാവു, അനിരുധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്. നടപ്പു വിദ്യാഭ്യാസ വര്‍ഷം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാന്‍ ഇടയാകരുതെന്നും കോടതി വ്യക്തമാക്കി.
ആന്ധ്രാ പ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി ഇടപെടലെങ്കിലും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉത്തരവ് ബാധകമാക്കി.

