റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം

August 26, 2021 - 9:53 am

ന്യൂഡല്‍ഹി: തമിഴ് നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കോവിഡ് വാക്സിന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 17 ന് അന്തരിച്ചു.

ഇതിനു പിന്നാലെ വാക്സിന്‍ എടുത്തതാണു മരണകാരണമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തു വന്നത്. പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.വിഴുപരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നു ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *