റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാറ്റമില്ല: തിരഞ്ഞെടുപ്പില്‍ പഞ്ചാബിനെ അമരീന്ദര്‍ തന്നെ നയിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

August 26, 2021 - 9:56 am

ന്യൂഡല്‍ഹി: വരാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ പഞ്ചാബിനെ അമരീന്ദര്‍ തന്നെ നയിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതുതായി പൊട്ടി പുറപ്പെട്ട പാര്‍ട്ടിയിലെ ആഭ്യന്തര കലാപത്തിനിടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാടറിയിച്ചത്. നാലു മന്ത്രിമാരടക്കം കോണ്‍ഗ്രസിന്റെ 23 എം.എല്‍.എമാര്‍ അമരീന്ദറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ഇതില്‍ ചിലര്‍ ഡെറാഡൂണിലെത്തി ഹരീഷ് റാവത്തിനെ കാണുകയും ചെയ്തു.എന്നാല്‍ ഈ ആവശ്യം അംഗീകരിക്കില്ലെന്നു റാവത്ത് വ്യക്തമാക്കി. പി.സി.സി. അധ്യക്ഷന്‍ പര്‍ഗത് സിങ്ങും സിദ്ദുപക്ഷത്താണ്. മന്ത്രിമാര്‍ തന്നെ കാണാനെത്തിയതു നേതൃമാറ്റ ആവശ്യം ഉന്നയിക്കാനായിരുന്നില്ല എന്നാണു റാവത്ത് മാധ്യമങ്ങളോടു പറഞ്ഞത്. അമരീന്ദര്‍ അവഗണിക്കുന്നു എന്ന് അവര്‍ക്കു പരാതിയുണ്ട്. ഈ പ്രശ്നത്തിനു പരിഹാരം കാണുമെന്നും റാവത്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *