ന്യൂഡല്‍ഹി: ചെറുകിട, ഇടത്തരം കച്ചവടത്തിനായി വായ്പ പദ്ധതി അവതരിപ്പിച്ച് ഫേസ്ബുക്ക്. വായ്പ ഇടപാടു സ്ഥാപനമായ ഇന്‍ഡിഫിയുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ മേഖലയിലേക്ക് തിരിയുന്നത്. ഫേസ്ബുക്ക് വായ്പ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. രാജ്യത്ത ഇരുന്നൂറോളം നഗരങ്ങളിലെ രജിസ്റ്റര്‍ ചെയ്ത ചെറുകിട സംരംഭകര്‍ക്ക് പദ്ധതിയിലൂടെ വായ്പ ലഭിക്കും. എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലയിലെ വായ്പ വിടവ് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും എംഡിയുമായ അജിത് മോഹന്‍ പറഞ്ഞു.5 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ഫേസ്ബുക്ക് വായ്പയായി നല്‍കും. പ്രതിവര്‍ഷം 17-20 ശതമാനം വരെയായിരിക്കും പലിശ നിരക്ക്. വായ്പകള്‍ക്ക് പ്രൊസസിങ് ഫീസ് ഉണ്ടായിരിക്കില്ല. പേപ്പര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, അഞ്ച് ദിവസത്തിനുള്ളില്‍ ഇന്‍ഡിഫി വായ്പ തുക നല്‍കും. ഭാഗീകമായോ പൂര്‍ണമായോ വനിതകള്‍ നടത്തുന്ന സംരംഭങ്ങള്‍ക്ക് 0.2 ശതമാനം പലിശ ഇളവും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.



