റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി ആഗസ്റ്റ് 24: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലി (66) ശനിയാഴ്ച അന്തരിച്ചു. ശ്വാസതടസ്സമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം രണ്ടാഴ്ചയായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അരുണ്‍. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ദിവസവും പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കിയിരുന്നു.

പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ജിതേന്ദ്രസിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.

അഭിഭാഷകനും എഴുത്തുകാരനുമായിരുന്നു ജയ്റ്റ്ലി. ഭാര്യ-സംഗീത, സൊനാലി, രോഹന്‍ എന്നിവര്‍ മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *