ഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറുമടക്കം അഞ്ച് സൈനികര്‍ മരിച്ചു. ഹന്ദ്വാര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മരിച്ചവരില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
നേരത്തെ ബാരാമുല്ലയില്‍ നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒപ്പം നാല് ഗ്രാമീണര്‍ക്കും പരിക്കേറ്റിരുന്നു.



