റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ 8 വയസുകാരന്‍ മരിച്ചു: മരിച്ചത് പാമ്പാടി സ്വദേശികളുടെ മകന്‍

May 3, 2020 - 3:56 pm

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളുടെ മകന്‍ മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ സുനീഷ് സുകുമാരന്‍-ദീപ ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. എട്ട് വയസ് ആയിരുന്നു.

ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്തുവരുന്ന ദീപയ്ക്കും സുനീഷിനും ജോലിക്കിടയില്‍ കൊവിഡ് രോഗബാധ ഉണ്ടായിരുന്നു. വിദഗ്ധ ചികിത്സയെത്തുടര്‍ന്ന് ഇവരുടെ രോഗം ഭേദമായി. ഇവരില്‍നിന്നാവാം കുട്ടിക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. രോഗം ഗുരുതരമായപ്പോള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പെച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്വൈത് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *